അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം

യു എസ് തെരഞ്ഞെടുപ്പിനെ മലയാളി ഉറ്റുനോക്കിയത് മിനസോട്ടയിലെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പിലൂടെയാണ്.തൃശൂര്‍ അവണൂര്‍ സ്വദേശിയായ പി ജി നാരായണനാണ് മിനസോട്ടെയിലെ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്.രണ്ടാം തവണയാണ് നാരായണന്‍ കൗണ്‍സില്‍ അംഗമാകുന്നത്.ഫലം പ്രഖ്യാപിക്കുമ്പോള്‍ ആകാംക്ഷയോടെയാണ് അവണൂരിലെ കുടുംബം നോക്കി നിന്നത്.

 

2018 ലായിരുന്നു ആദ്യ മത്സരം.മിനസോട്ടെ കൗണ്‍സില്‍ അംഗമാകുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനും നാരായണനാണ്.ഉന്നത വിദ്യാഭ്യാസത്തിനായി 49 വര്‍ഷം മുമ്പാണ് നാരായണന്‍ യു.എസില്‍ എത്തുന്നത്.അവിടുത്തെ കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദവും എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദും നേടി.2 വര്‍ഷം മുമ്പാണ് അവസാനമായി നാരായണന്‍ നാട്ടിലെത്തിയത്.