വയനാട് പടിഞ്ഞാറത്തറിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു.ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തു എന്നാണ് പോലീസ് നിലപാട് . ബന്ധുക്കൾക്ക് വേൽമുരുകന്റെ മൃതദേഹം കാണാൻ അനുമതി നൽകിയിരുന്നു.
ഏറ്റുമുട്ടലിനിടെ ഓടിരക്ഷപെട്ട മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് വിവിധ ഇടങ്ങളിൽ തിരച്ചികൾ നടത്തുകയാണ്. അതിനിടെ മൃതദേഹം കാണാൻ എത്തിയ ടി.സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.