യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജൻ രാജകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു

യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജൻ തെരഞ്ഞെടുക്കപ്പെട്ടു . തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡെമോക്രാറ്റിക് നേതാവായ രാജകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയിലെ പ്രസ്റ്റണ്‍ നെല്‍സണെയാണ് രാജകൃഷ്ണ മൂർത്തി പരാജയപ്പെടുത്തിയത്.
2016 ലാണ് ആദ്യമായി ഇദ്ദേഹം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തം വോട്ടുകളുടെ 71 ശതമാനവും ഇദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം, കാലിഫോര്‍ണിയയില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയും ഡെമോക്രാറ്റിക് നേതാവായ ആമി ബെറയാണ് തെരഞ്ഞെടുക്കപ്പെത് .
ഡെമോക്രാറ്റിക് ടിക്കറ്റില്‍ വനിത പ്രമീള ജയ്പാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും വാഷിങ്ടൺ സ്റ്റേറ്റില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്.കാലിഫോര്‍ണിയ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇപ്പോഴും തുടരുകയാണ്, മണിക്കൂറുകള്‍ക്കകം തന്നെ ഫലപ്രഖ്യാപനങ്ങള്‍ പുറത്തുവരും. തുടര്‍ച്ചയായ മൂന്നാം തവണ അരിസോണയില്‍ നിന്ന് ഡോ. ഹിരാല്‍ തിപിര്‍നേനി മത്സരിക്കുന്നുണ്ട്.