കേരളത്തിൽ സി ബി ഐ ക്ക് നിയന്ത്രണം

കേരളത്തിൽ സി ബി ഐ ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.എക്‌സിക്യുട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാകും. സി ബി ഐ ക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു .വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദ്ദേശമില്ലാതെയും കോൺഗ്രസ്സ് എം എൽ അ അനിൽ അക്കരെയുടെ പരാതി പ്രകാരം സി ബി ഐ അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച വരുത്തുകയും ചെയ്തിരുന്നു . ഭാവിയിൽ സർക്കാർ നിർദേശ പ്രകാരമോ ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലോ സി ബി ഐ ക്ക് അന്വേഷണം നടത്താം.