ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു . ആറളം വൈൽഡ് ലൈഫ് വാർഡൻ .ഷജ്ന കരീം, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊമ്പനയുടെ മുമ്പിൽ പെട്ടത്. ആനക്കൂട്ടങ്ങൾ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടയിലാണ് രാവിലെ ഒറ്റയാന്‍റെ മുൻപിൽ വനപാലക സംഘം അകപ്പെട്ടത്. കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ കാട്ടാനകളെ കണ്ടെത്തി പാമില്‍ നിന്ന് പുറത്തേക്ക് തുരത്താനുള്ള ശ്രമത്തിനിടെയാണ് വനപാലകസംഘം കാട്ടാനയുടെ മുമ്പില്‍ പെട്ടത്ഫാം രണ്ടാം ബ്ലോക്കിൽ ഒരു ആന പ്രസവിച്ചു കിടക്കുന്നതിനാൽ ആനക്കൂട്ടം മേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. ആനക്കൂട്ടത്തെ തുരത്തുന്നതിനാൽ ഫാമിൽ ഏത് കോണുകളിലും അതീവജാഗ്രത വേണം എന്ന് അധികൃതർ അറിയിച്ചു.