ഏറ്റുമുട്ടൽ വയനാട്ടിൽ പോലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ . വെടിവെയ്പ്പിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു . ഏറ്റുമുട്ടൽ നടക്കുന്നത് പടിഞ്ഞാറേ പോലീസ് സ്റ്റേഷൻ പരിധിയിൽ . മീൻമുട്ടി വാളാരം മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു. പെട്രോളിങ്ങിനിറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചെന്നും മാവോയിസ്റ്റ് സംഘത്തിൽ മൂന്നോ നാലോ പേര് ഉണ്ടെന്നും പോലീസ് . ഇവരിൽ നിന്നും ഇരട്ട കുഴൽ തോക്കുകളും ലഘു ലേഖകളും കണ്ടെടുത്തു. കൊല്ലപ്പെട്ടയാൾ മലയാളി അല്ലെന്നു സൂചന .ഉന്നതോദ്യോഗസ്ഥ സംഘം വയനാട്ടിലേക്ക് തിരിച്ചു .നോർത്ത് സോൺ എ ഡി ജി പി സംഭവസ്ഥലത്തെത്തി.