യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ നടക്കും

യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. ഉച്ചക്ക് ശേഷം 2.30 ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസായ ബാഫഖി തങ്ങൾ സ്മാരക സൗധത്തിലാണ് യോഗം.നിയോജകമണ്ഡലം ചെയർമാൻമാരും കൺവീനർമാരും ജില്ലാ ഭാരവാഹികളും പങ്കെടുക്കും. നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.എം ഹസ്സൻ, പി.ജെ ജോസഫ്, സി.പി ജോൺ, അനൂപ് ജേക്കബ്, ജി.ദേവരാജൻ എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് കക്ഷി നേതാക്കളും സംബന്ധിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു അറിയിച്ചു.