സ്പീഡ് ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് സുപ്രീം കോടതി തടഞ്ഞു

പൊതു നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു . മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഭിഭാഷകനായ സിജു കമലാസനൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്  . മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക്ക് വിഭാഗത്തിന് ഇല്ലെന്നും സിജുവിന്റെ ഹർജിയിൽ ചൂണ്ടി കാണിക്കുന്നു . ജസ്റ്റിസ് രാജ വിജയരാഘവനാണ്‌ മോട്ടോർ വാഹന നിയമം അനുസരിചച്ച് പിഴ ചുമത്തുന്നത് തടഞ്ഞത്.