മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നത് 6 പേരെന്ന് റിപ്പോർട്ട്.വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങളാണ് വയനാട് എസ്.പി ജി പൂങ്കുഴലി പുറത്തുവിട്ടത്.മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.ഇതേ തുടർന്നാണ് വെടിവെപ്പ് ഉണ്ടായത്.സംഘത്തിൽ ഉണ്ടായിരുന്ന 5 പേർ ചിതറിയോടി.ഒരാളാണ് മരിച്ചത്.മരിച്ചത് തമിഴ്നാട് സ്വദേശി അന്നെന്നാണ് സൂചന.എസ് പി തന്നെയാണ് മരണം സ്ഥിരീകരിച്ചത്.അതെ സമയം കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇക്വസ്റ്റ് നടപടി ആരംഭിച്ചു.