മാസ്ക് ധരിക്കൂ ,കുടുംബത്തെ രക്ഷിക്കൂ സംസ്ഥാനത്ത് പുതിയ ക്യാമ്പയിൻ ആരംഭിച്ചു

മാസ്‌ക് ധരിക്കുന്നതിന്റ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.മാസ്ക് ധരിക്കൂ ,കുടുംബത്തെ രക്ഷിക്കൂ, എന്ന മുദ്രവാക്യമുയർത്തുന്ന ക്യാമ്പയിൻ ആധുനിക ആശയ വിനിമയ സാധ്യതകൾ ഉപയോഗിച്ച് കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.