ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി

എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷകൾക്ക് ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി .കോവിഡ് കാലത്ത് അപേക്ഷ ഫീസ് വർധിപ്പിച്ചതിൽ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട് സംവിധയകൻ ബി .ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നു .
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;  ‘കേരളത്തിന് പുറത്തുള്ള ഒരു പ്രമുഖ സർവകലാശാലയിൽ നിന്ന് പി.എച്ച്. ഡി ബിരുദം നേടിയ ആളാണ് ഞാൻ .അത്കൊണ്ട് തന്നെ മറ്റ് സർവ്വകലശാലകളിലെ പശ്ചാത്തലത്തെപ്പറ്റി അറിയാം .മറ്റൊന്ന് ,എം ജി യിൽ തന്നെ 2018 ൽ അപേക്ഷ അവസാന നോട്ടിഫിക്കേഷൻ അയച്ച സമയത്ത് ഫീസ് 1000 രൂപയായിരുന്നു .കാലടി യൂണിവേഴ്സിറ്റി 2000 രൂപ ,കാലിക്കറ്റ് യൂണിവേഴ്സിറ്റി 2000 രൂപ ,ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ 500 രൂപ അങ്ങനെ പലരും വാങ്ങുന്ന ഫീസാണ് ഈ പറഞ്ഞത്’.
2019ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ അപേക്ഷ ഫീസ് 2000 രൂപയും 2017-ല്‍ കേരള യൂണിവേഴ്‌സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോള്‍ 1000 രൂപയുമായിരുന്നു.