ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകനെ അനുവദിച്ചില്ല. കോവിഡ് പരിശോധന നടത്തിയില്ലെന്ന പേരിലാണ് ഇ.ഡി അഭിഭാഷകനെ തടഞ്ഞത് . ബിനീഷിനെ ഇ ഡി ചോദ്യം ചെയ്ത കൊണ്ടിരിക്കുകയാണ് . ഒരാൾക്ക് മാത്രമേ ബിനീഷുമായി സംസാരിക്കാൻ കോടതി അനുമതി നൽകിയിരുന്നുള്ളു . എന്നാൽ അഭിഭാഷകൻ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമേ കാണാൻ അനുവദിക്കൂ എന്ന് നിലപാട് എടുക്കുകയായിരുന്നു ഇ.ഡി.തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വൻതോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.