ബംഗളൂരു മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി പരിശോധന നടത്തും.ആദായ നികുതി സംഘവും തിരുവനന്തപുരത്ത് ഇ.ഡി അധികൃതർക്കൊപ്പം എത്തിയിട്ടുണ്ട് . തിരുവന്തപുരത്തെ മരുതം കുഴിയിലെ വസതിയിലും ബിനീഷുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തും .
ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകനെ കോടിയേരി അനുവദിച്ചെങ്കിലും ഇ .ഡി അഭിഭാഷകന് ബിനീഷിനെ കാണാനുള്ള അനുവധി നൽകിയില്ല . അതിനാൽ കോടതി നിർദേശത്തിന് എതിരായി ഇ.ഡി പ്രവർത്തിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.