54 നിയമസഭാ സീറ്റുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

പത്തു സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന 28 മണ്ഡലങ്ങളിലെ മത്സരമാണ് ശ്രദ്ധേയം. 28 ൽ 9 ഇടത്തെങ്കിലും വിജയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിൽ ശിവരാജ് സിംഗ് സർക്കാരിന് അധികാരത്തിൽ നിലനിൽക്കാൻ ആവില്ല. നിയമസഭയിൽ അംഗമല്ലാത്ത സംസ്ഥാന മന്ത്രി സഭയിലെ 12 മന്ത്രിമാരും തുടർന്നുള്ള രാഷ്ട്രീയ ഭാവിയും ഉപതെരഞ്ഞെടുപ്പ് വിധിയാകും തീരുമാനിക്കുക. 355 സ്ഥാനാർത്ഥികളാണ് മധ്യപ്രദേശിൽ മത്സരരംഗത്തുള്ളത്.