തിരഞ്ഞെടുപ്പ് കമ്മീഷൻ ഡി ജി പിയുമായി ഇന്ന് ചർച്ച നടത്തും

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിന്യാസം സംബന്ധിച്ച്‌ ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്കു ശേഷമുണ്ടാകും.
ഡിസംബര്‍ 15നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഡിസംബര്‍ ആദ്യവാരമായിരിക്കും വോട്ടെടുപ്പ്.തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മതിയായ പൊലീസ് വിന്യാസം ഒരുക്കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കഴിഞ്ഞാലുടന്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും.