വയനാട് സീറ്റിൽ നിന്നും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസിൽ പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കോടതിയുടെ സമയം നഷ്ടപെടുത്തിയതിന് പരാതിക്കാരിയായ സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട് . ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി സരിത അപേക്ഷ നൽകിയിരുന്നു . എന്നാൽ ക്രിമിനൽ കേസിൽ പ്രതിയായതും കേസിൽ ശിക്ഷ വിധി വന്നതും നാമനിർദേശക പത്രിക തള്ളിക്കളയാൻ കാരണമായി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണം എന്നാവിശ്യപ്പെട്ടാണ് സരിത സുപ്രീം കോടതിയിൽ ഹർജി നൽകിയത് .ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി പലതവണകേസ് വിളിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ അഭിഭാഷകൻ ഹാജരായില്ല. ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല . ഇതേ തുടർന്നാണ് സുപ്രീം കോടതി സരിതയുടെ ഹർജി തള്ളി പിഴ ചുമത്തിയത്.