മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. 74 വയസായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകളെ സധൈര്യം ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് റോബര്‍ട്ട് ഫിസ്‌ക്.
അമേരിക്കയെ .വിമർശിച്ചതിന്റെ പേരിൽ ഫിസ്‌കിന് പല വിവാദങ്ങളും നേരിടേണ്ടി വന്നു. ലോകത്തെ നടുക്കിയ സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ പ്രശ്ചാത്തലത്തിൽ എന്താണ് അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന ചോദ്യമുയര്‍ത്തി ഫിസ്‌ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വിദേശ കറസ്‌പോണ്ടന്റായിരുന്നു റോബര്‍ട്ട് ഫിസ്‌ക്.സണ്‍ഡേ എക്‌സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.