ന്യൂസിലാന്റ് പ്രധാന മന്ത്രി ജസീന്ത ആർഡന്റെ മന്ത്രി സഭയിലേക്ക് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനും അംഗമായി.ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക രാധാകൃഷ്‌ണൻ. കഴിഞ്ഞ തവണ എത്തിനിഗ് കമ്മ്യൂണിറ്റി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജെനി സലേസയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു പ്രിയങ്ക . ഇപ്പോൾ അസിസ്റ്റന്റ് സ്പീക്കർ സ്ഥാനത്തേക്ക് ജെനിസലേസയെ തിരഞ്ഞെടുത്തിരിക്കുകയാണ് .
മലയാളിയായ പ്രിയങ്ക എറണാകുളം പറവൂർ സ്വദേശിയാണ് . ലേബർ പാർട്ടിയിൽ കഴിഞ്ഞ 14 വർഷത്തോളമായി പ്രിയങ്ക പ്രവർത്തകയാണ്. മൂന്ന് സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.