സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518,ആലപ്പുഴ 498, മലപ്പുറം 467, തൃശ്ശൂർ 433,തിരുവനന്തപുരം 361,കൊല്ലം 350,പാലക്കാട് 286,കോട്ടയം 246,കണ്ണൂർ 195,ഇടുക്കി 60,കാസർഗോഡ് 58,വയനാട് 46, പത്തനംതിട്ട 44.ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 7,108. 21 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പരിശോധനനിരക്ക് കൂടിയെന്നും രോഗവ്യാപനം കൂടിയിട്ടും മരണ നിരക്ക് കുറവാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.