സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ . കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിനിടയിലായിരുന്നു മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. അഭിസാരികയെ കൊണ്ട് വന്ന് രക്ഷപ്പെടാമെന്ന് പിണറായി വിജയൻ കരുതണ്ട എന്നാണ് വിവാദ പരാമർശം. സംസ്ഥാനം മുഴുവൻ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ സ്ത്രീയെ ആരും വിശ്വസിക്കില്. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു . പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമർശമാണെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടി ചേർത്തു.