മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഭക്തർക്ക് ബുക്കിംഗ് നടത്താം. കോവിഡ് പശ്ചാത്തലത്തിൽ കർശന നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ ബുക്കിംഗ് വഴിയല്ലാതെ പ്രവേശനം ഉണ്ടാകില്ല.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.