മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

കാസറഗോഡ് മുതൽ തൃശ്ശൂരിലെ ഒരു താലൂക്ക് വരെയുള്ള പ്രദേശങ്ങളിലെ 1600 ഓളം ക്ഷേത്രങ്ങളിലായി ആറായിരത്തിലധികം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. അതിൽ ഭൂരിഭാഗം പേർക്കും ശമ്പളം കിട്ടിയിട്ടില്ല. ഈ പ്രശനം പരിഹരിക്കാൻ സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഭാഗത്തു നിന്ന് യാതൊരു നീക്കവും കഴിഞ്ഞ 12 വർഷമായിട്ടും നടന്നില്ലെന്നും ഒരു ശമ്പള പരിഷ്കരണം പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

സമരപരിപാടികൾക്ക് തുടക്കം കുറിച്ച് കണ്ണൂർ ചിറക്കൽ കടലായി ക്ഷേത്രപരിസരത്ത് സത്യപ്രതിജ്ഞ സംഘടിപ്പിച്ചു.

 

 

പുഷ്പക ബ്രാഹ്മണ സേവാസംഗമം കൺവീനർ പ്രദീപ് കുമാർ നമ്പീശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വി വി മുരളീധര വാര്യർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, മുരളീധര മാരാർ, വി വി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

മലബാർ ദേവസ്വം ബോർഡിന് ആക്ട് ആൻഡ് റൂൾ രൂപീകരിക്കുക, നിത്യനിതാനം ഉൾപ്പെടെ ഭരണപരമായ കാര്യങ്ങൾക്ക് ഒരു പൊതുഫണ്ട് രൂപീകരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവംബർ മൂന്നുമുതൽ എരഞ്ഞിപ്പാലം മലബാർ ദേവസ്വം ബോർഡ് ഓഫീസ് പരിസരത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.