കൊറോണക്കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വളർച്ച

കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് വൻ വളർച്ച. ഒക്ടോബറിലെ ജിഎസ് ടി വരുമാനം ഒരു ലക്ഷം കോടിയിലധികമാണ് ഉണ്ടായിരിക്കുന്നത് .ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി  മറികടക്കുന്നത്. കേന്ദ്ര ധന കാര്യമന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത് . ഒക്ടോബര്‍ മാസത്തില്‍, ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 9 ശതമാനവും , ആഭ്യന്തര ഇടപാടില്‍ നിന്നുള്ള വരുമാനം 11 ശതമാനവും കൂടുതലായാണ് കണക്കുകൾ . 2020 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ജി എസ് ടി കളക്ഷന്‍ ഒരു ലക്ഷം കോടി കടന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി.ഒക്ടോബര്‍ 31 വരെയുള്ള ആകെ ജി എസ് ടി ആര്‍ 3ആ റിട്ടേണ്‍ 80 ലക്ഷമാണ്. 1,05,155 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ഇന്ത്യയിലെ ജിഎസ്ടി ആകെ വരുമാനം. ഇതില്‍ സിജിഎസ്ടി 19,193 കോടി രൂപ, എസ്ജിഎസ്ടി 25,411 കോടി രൂപ, ഐജിഎസ്ടി 52,540 കോടി രൂപ സെസ് വരുമാനം 8,011 കോടി രൂപയാണ്.