കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യ വയസ്കനായ രാജനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ജില്ലാ ആശുപത്രി പരിസരത്തുള്ള വിറകിനടിയിൽ ആണ്. സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചു.