സി.പി.എം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സി പി എം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു .കേരളത്തിലെ സിപിഎമ്മിനും ഇടതുപക്ഷ സർക്കാരിനുമെതിരെ നുണ പ്രചാരണങ്ങളാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനങ്ങളെന്ന പേരിൽ ചില മാധ്യമങ്ങൾ കാപട്യമാണ് പ്രകടിപ്പിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തങ്ങൾ ജനങ്ങളിൽ എത്താതിരിക്കാനാണ് ചിലർ ബോധപൂർവം ശ്രമിക്കുന്നത്. ഇതിനെതിരെയാണ് സിപിഎം ഇത്തരത്തിലുള്ള ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചതെന്ന് എം .വി ജയരാജൻ പറഞ്ഞു. ജില്ലയിലെ 6000 കേന്ദ്രങ്ങളിലാണ് മാധ്യമ നുണകൾക്കെതിരെ എന്ന പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നടന്ന കൂട്ടായ്മ സിപിഎം നേതാക്കൾ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് .കൂട്ടായ്‌മ്മയോടനുബന്ധിച്ച് പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചിരുന്നു .