ബന്ധുക്കളെ കാണാന്‍ അനുമതി തേടി ബിനീഷ്: ഹൈക്കോടതിയെ സമീപിക്കും

കുടുംബത്തെയും ബന്ധുക്കളെയും കാണാന്‍അനുമതി തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും.ബിനീഷിന്റെ സഹോദരന്‍ ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നു.ഇത് സാധിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.ഇന്നലെയാണ് അഭിഭാഷകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബിനോയ് ഇ.ഡി ഓഫിസില്‍ എത്തിയത്.ജാമ്യാപേക്ഷിലും മറ്റും ബിനീഷിന്റെ ഒപ്പ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനിടെ കാണാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇ.ഡി രംഗത്തെത്തിയിരുന്നു.ബിനീഷിന്റെ ബിനാമിയാണ് ലഹരിമരുന്ന് കച്ചവടക്കാരനായ അനൂപെന്നും,മുഹമ്മദ് അനൂപിന്റെ ബംഗളൂരുവിലെ ഇടപാടുകള്‍ കേരളത്തില്‍ ഇരുന്ന് നിയന്ത്രിച്ചത് ബിനീഷാണെന്നും ഇ.ഡി പറഞ്ഞു