തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ .ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു .നവംബർ 11 ന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം .ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു .തിരഞ്ഞെടുപ്പ് തിയ്യതികൾ പിന്നീട് നിശ്ചയിക്കും .നടപടി ക്രമങ്ങൾ ഡിസംബർ 31നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.