ശബരിമല നട നവംബർ 15 ന് തുറക്കും; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പ്രതിദിനം 1000 പേർക്ക് ദര്ശനം നടത്താം. ദർശനത്തിന് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തി. നിലയ്ക്കൽ, എരുമേലി, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തും. നവംബർ 15 നാണ് നട തുറക്കുന്നത്.