ഐ.പി.എൽ കൊൽക്കത്തക്ക് എതിരെ ചെന്നൈക്ക് ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 6 വിക്കറ്റ് തോല്‍വി.അവസാന രണ്ട് പന്തില്‍ സിക്സര്‍ നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.അര്‍ദ്ധ സെഞ്ചുറി തികച്ച് ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരാണ് ചെന്നൈക്ക് കരുത്തായത്.കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും അര്‍ദ്ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദായിരുന്നു കൊല്‍ക്കത്തയുടെ താരം.ഒന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്സനുമായി ചേര്‍ന്ന് 50 റണ്‍സ് കൂട്ടി ചേര്‍ത്തു.എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് വാട്സനെ പുറത്താക്കിയത്.നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല.നാല് പന്തില്‍ ഒരു റണ്‍സ് നേടിയ ധോണിയെ വരുണ്‍ ചക്രവര്‍ത്തി 15-ാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കി.