ബാംഗ്ലൂർ മയക്ക് മരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും .ബാംഗളൂർ സിറ്റി സിവിൽ കോടതി നാല് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇ.ഡി ക്ക് അനുവദിച്ചിട്ടുള്ളത് .ഈ കാലയളവിനുള്ളിൽ അനൂപ് മുഹമ്മദിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയും ഇ.ഡി നൽകും .
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.ഇന്നലെയാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത് .ബംഗളൂരുവിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത് .ബംഗളൂരുവിലെ ലഹരി മരുന്ന് വിൽപ്പനയ്ക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡി യുടെ കണ്ടെത്തൽ.