പയ്യന്നൂർ :സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ അംഗീകാരം. പയ്യന്നൂർ സ്വദേശിയായ പി വി ജിഷ്‌ണുവിനാണ് ആപ്പിൾ വെബ് സെർവെർ ക്രെഡിറ്റ് അംഗീകാരം .ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു സുരക്ഷാ പിഴവ് കണ്ടെത്തിയത് .ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന പരിപാടിയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം .ആപ്പിളിന്റെ സബ് ഡൊമൈനായ artists .apple .com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റം വരുത്താനുമടക്കം ഹാക്കർമാർക്ക് കഴിയുമായിരുന്ന സുരക്ഷാ വീഴ്ചയാണ് ജിഷ്ണു കണ്ടെത്തിയത് .ഇതിന്റെ പരിഹാര മാർഗങ്ങളും കണ്ടെത്തി ആപ്പിളിനെ അറിയിച്ചിരുന്നു .
തുടർന്നാണ് വെബ് സെർവർ ക്രെഡിറ്റ് നൽകി ആദരിച്ചത് .മൈക്രോസോഫ്റ്റ ,ഇന്റൽ ,ഡെൽ ,ഓപ്പോ എന്നിങ്ങനെ നാല്പതിലധികം വെബ് സൈറ്റുകളുടെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടി ഹാൽ ഓഫ് ഫെയിം അംഗീകാരവും ജിഷ്ണു നേരത്തെ നേടിയിട്ടുണ്ട് .കണ്ണൂർ പയ്യന്നൂരിനടുത്ത് കാങ്കോൽ സ്വദേശിയാണ് ജിഷ്‌ണു മാത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി പഠനം പൂർത്തിയാക്കിയ ജിഷ്‌ണു ബഹുരാഷ്ട്ര കമ്പിനിയായ ജാസ്‌പ് .കോമിന്റെ സോഫ്റ്റ് വെയർ ഡവലപ്പറായാണ് ജോലി ചെയ്യുന്നത്.