സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാറിൽ പെൺകുട്ടികളുടെ അമ്മ നീതിക്കായി നടത്തി വരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് .മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് .സർക്കാർ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത എം .ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെൺകുട്ടികളുടെ കുടുംബം പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവിശ്യം .കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമര പന്തൽ സന്ദർശിക്കും .വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര പന്തൽ സന്ദർശിച്ചിരുന്നു .ഒരാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിനു മുന്നിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം .