എം .ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇന്നലെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സ്വർണ്ണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുൻ‌കൂർ ജ്യാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടു പിന്നാലെയാണ് ഇ.ഡി, ശിവശങ്കർ ഉള്ള ആശുപത്രിയിൽ എത്തിയത് .ആറ് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കള്ളപ്പണ ഇടപാടുകൾ ,കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് .ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള ചോദ്യംചെയ്യൽ . കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയേക്കും .ഇന്നലെ രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയെങ്കിലും കോടതിയിൽ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു .