എം ശിവശങ്കർ ഇ ഡി കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് കസ്റ്റഡിയിൽ.നേരത്തെ ഹൈക്കോടതി ശിവശങ്കറിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.തള്ളിയത് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകൾ.മിനിറ്റുകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.