ഇതാണ് ഒറിജിനലിനെ വെല്ലുന്ന കണ്ണൂരുകാരുടെ സ്വന്തം ബിജു മേനോൻ. കഴിഞ്ഞ 2 വർഷക്കാലമായി പ്രജോഷ് ചാൽ എന്ന ഈ കലാകാരൻ ബിജു മേനോന്റെ പല ഗെറ്റപ്പുകളിലും വന്ന് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.സിനിമാതാരം ബിജു മേനോന്റെ രൂപ സാദൃശ്യമുണ്ടെന്ന് മുൻപ് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കൗതുകത്തിന് ടിക്‌റ്റോക്കിൽ വീഡിയോ ചെയ്തു തുടങ്ങിയതോടെയാണ് ആള് വയറലായത്. ഇപ്പോൾ ആരാധകരുമേറെയാണ്.
ടിക്ടോക്കും മൂളിപ്പാട്ടും ചിത്രം വരയുമൊക്കെയാണ് പ്രധാന ഹോബീസ്. എന്തിനും ഏതിനും തോളോടൊപ്പം കുടുംബവും സുഹൃത്തുക്കളും. ഒറിജിനൽ ബിജു മേനോൻ ഗവിയിലെ ആനവണ്ടിയാണ് ഓടിച്ചതെങ്കിൽ കണ്ണൂരുകാരുടെ ഈ ബിജു മേനോൻ അഴീക്കോട് പഞ്ചായത്തിന്റെ സ്വന്തം ഡ്രൈവറാണ്.