സിബിഐ അന്വേഷിച്ചാൽ അഴിമതി തെളിയുമെന്ന ഭയമാണ് സര്‍ക്കാരിന്-വി മുരളീധരൻ

തിരുവനന്തപുരം: സിബിഐ അന്വേഷിച്ചാൽ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വതന്ത്ര ഏജൻസികളുടെ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി.ലൈഫ് മിഷൻ അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിർക്കാനുള്ള പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നും തീവെട്ടിക്കൊള്ളകൾ പുറത്ത് വരുമെന്നതാണ് സിപിഎമ്മിന്‍റെ സിബിഐ വിരോധത്തിന് കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.