പുഴയിൽ കുളിക്കാനിറങ്ങിയ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തളിപ്പമ്പ് :കൂവേരി പൂണങ്ങോട് പുഴയിൽ കുളിക്കാനിറങ്ങിയ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരച്ചിലിനിടെ ഇന്ന് രാവിലെ കണ്ടെത്തി. നെല്ലിപ്പാറ സ്വദേശിയും പൂണങ്ങോട്‌ താമസക്കാരനുമായ ജിൻസ് സെബാസ്​റ്റ്യനെയാണ്​ (21) രാവിലെ 11.3o ഓടെ കാണാതായതിൻ്റെ 500 മീറ്റർ അകലെ നിന്നും കണ്ടെത്തിയത്.

22 ന് വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കൂവേരി പുഴയിൽ കുളിക്കാനായി ഇറങ്ങിയ ജിൻസ് സെബാസ്​റ്റ്യനും സഹോദരി ജിൻസി (22), അയൽവാസി സനിത (29) എന്നിവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ജിൻസ്സെബാസ്​റ്റ്യനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേർ അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട തോണിക്കാരനായ കൃഷ്ണനാണ് ജിൻസിയെയും സനിതയെയും രക്ഷപ്പെടുത്തിയത്.

ഒഴുക്കിൽപ്പെട്ട് കാണാതായ ജിൻസ് സെബാസ്​റ്റ്യനു വേണ്ടി തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു.