വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടാനായി കണ്ണൂരും

പറശ്ശിനി,പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനത്തോടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം തേടുകയാണ് കണ്ണൂര്‍.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മലനാട് മലബാര്‍ റിവര്‍ക്രൂസ് പദ്ധതിയുടെ മുന്നോടിയായി നിര്‍മിച്ച ബോട്ട് ജെട്ടികളുടെയും ടെര്‍മിനലിൻ്റെയും ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ നദികളെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി അനുമതി നല്‍കുകയും ചെയ്തിരുന്നു.ജനുവരിയോടെ റിവര്‍ ക്രൂസ് പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്യുന്നതിനാണ് പരിപാടി.പഴയങ്ങാടി ടെര്‍മിനല്‍ കേന്ദ്രീകരിച്ച് കുപ്പം പുഴയിലൂടെ നാല് ഉല്ലാസ നൗകകളുടെ സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്.