സ്വപ്‌നയും ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ എത്തിയത് പണവുമായി

ഒരു ബാഗ് നിറയെ പണവുമായി അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്‌നക്കൊപ്പം ശിവശങ്കര്‍ എത്തിയിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു ഇ.ഡി ഹെക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം. സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.ശിവശങ്കറുമായി സ്വപ്‌ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

ഒരു ബാഗില്‍ മുപ്പത് ലക്ഷം രൂപയുമായി സ്വപ്‌നയും ശിവശങ്കറും എത്തിയെന്നും പണം കൈകാര്യം ചെയ്യാന്‍ മടിച്ചെന്നും വേണുഗോപാല്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.പണം സത്യമായ സ്രോതസില്‍ നിന്നാണ് വിശദീകരിക്കാന്‍ സ്വപ്‌ന ശ്രമിച്ചെന്നും എന്നാല്‍ ലോക്കറില്‍ വെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും വേണു ഗോപാല്‍ അറിയിച്ചതായി ഇ.ഡി പറഞ്ഞു.ഈ ചര്‍ച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തലാണ് നടന്നതെന്നും അസി.ഡയറക്ടര്‍ നല്‍കിയ വിശദീകരണത്തിലുണ്ട്.