പെൺകുട്ടികളുടെ വിവാഹ പ്രായം 21 ലേക്ക്: പ്രഖ്യാപനം ഉടൻ

പെൺകുട്ടികളുടെ വിവാവഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും . പെൺകുട്ടികളുടെ വിവാഹ പ്രായം നിലവിൽ 18ഉം ആൺകുട്ടികളുടേത് 21ഉം ആണ് .എന്നാൽ 18 ൽ നിന്ന് 21 ആക്കണമെന്നാണ് നിയമ കമ്മീഷൻ്റെയും ‌ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെയും ശുപാർശ .ഇതുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച ജയ ജെയറ്റ‌ലി കമ്മിറ്റിയുടെ റിപ്പോർട് വന്നാലുടൻ വിഷയത്തിൽ പ്രഖ്യാപനമുണ്ടാകും .

1978 ൽ ആയിരുന്നു വിവാഹ പ്രായം ആൺകുട്ടികളുടേത് 21 ഉം പെൺകുട്ടികളുടേത് 18ഉം ആക്കി നിയമം പ്രാബല്യത്തിൽ വന്നത്.അതിനു മുന്നെ വരെ വിവാഹ പ്രായം 18 ഉം 15 ഉം ആയിരുന്നു. 1929 മുതൽ ശൈശവ വിവാഹം നിരോധിച്ചു കൊണ്ട് നിയമം നിലവിലുണ്ട്.യു .എൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മുപ്പത് ശതമാനം പെൺകുട്ടികളുടെയും വിവാഹം നടക്കുന്നത് 18 വയസ്സിനു മുൻപാണ്.