മാഹി പള്ളി തിരുനാൾ ഇന്ന് സമാപിക്കും

മാഹി സെൻറ് തെരേസാ തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ഇന്ന് സമാപിക്കും.

ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഇന്ന് 10.30 ന് നടക്കും.

വിശുദ്ധ അമ്മ തേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റി പതാക താഴ്ത്തുന്നതോടെ ഒക്ടോബർ അഞ്ചിന് ആരംഭിച്ച തിരുനാൾ ഇന്ന് സമാപിക്കും.