തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ . പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾക്ക് മാത്രം അനുമതി. ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. ജാഥകളും കൊട്ടിക്കലാശവും ഉണ്ടാവില്ല . പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴി ആകണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.കൊവിഡ് രോഗികൾക്കും,
നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.ബൂത്തിന് പുറത്ത് വെള്ളവും സോപ്പും കരുതണം, സാനിറ്റൈസറും നിർബന്ധം .ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം . പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി.കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.