യുപി ഹത്രാസ് കേസിലെ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സിബിഐ. സ്കൂൾ സർട്ടിഫിക്കറ്റുകളിൽ നിന്നാണ് പ്രതിയുടെ പ്രായം കണ്ടെത്തിയത്. സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി കുടുംബ അംഗങ്ങളെ ചോദ്യം ചെയ്ത് മറ്റു വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കുറ്റാരോപിതന്റെ മാർക്ക് ലിസ്റ്റ് ലഭിച്ചത്.
ബോർഡ് ഓഫ് ഹൈസ്കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എഡ്യൂക്കേഷൻ നടത്തിയ 2018 ലെ ഹൈ സ്കൂൾ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആയിരുന്നു ലഭിച്ചത്. സെപ്റ്റംബർ 14 നാണ് 19 കാരിയായ പെൺകുട്ടിയെ മേൽ ജാതിക്കാരായ 4 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.