തിരുവനന്തപുരം മെഡിക്കൽ കോളേജ് ആധുനിക വത്കരണത്തിന്റെ പാതയിൽ

മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 58.37 കോടി രൂപ കിഫ്‌ബി വഴി അനുവദിക്കുകയും ഇതിനോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയുന്നു. രണ്ടാം ഘട്ടമായി അടുത്തിടെ 194.33 കോടി രൂപയും അനുവദിച്ചു.റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പ്രവർത്തന സജ്ജമായ ഡിഎസ്എ, ഡിജിറ്റൽ ഫ്‌ളൂറോസ്കോപ്പി,ഡിജിറ്റൽ മാമ്മോഗ്രാം,എന്നീ ഉപകരണങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വില കൂടിയ പരിശോധനകൾ മെഡിക്കൽ കോളേജിൽ സാധ്യമാകുന്നത് പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാണ് പകരുക. ഈ ആധുനിക സൗകര്യങ്ങൾ മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ സഹായകമാകും.