രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അത്യുഗ്രൻ വിജയം. രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന് . 126 റൺസിൻ്റെ വിജയപ്രതീക്ഷയുമായി കളത്തിൽ ഇറങ്ങിയ രാജസ്ഥാൻ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺ കടക്കുകയായിരുന്നു . ചെന്നൈക്കായി ദീപക് ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി.കഴിഞ്ഞ മത്സരത്തിലെ അതേ ഓപ്പണിംഗ് ജോഡികളാണ് ഈ കളിയിലും രാജസ്ഥാനു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നേരിട്ട ആദ്യ പന്തു മുതൽ ആക്രമിച്ചു കളിച്ച സ്റ്റോക്സ് വളരെ വേഗത്തിൽ രാജസ്ഥാൻ്റെ സ്കോർ ഉയർത്തി.