ഇരിട്ടി പുതിയ പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

ഇരിട്ടി പുതിയ പാലത്തിൽ ശേഷിക്കുന്ന മധ്യഭാഗത്തെ സ്കാനിന്റെ ഉപരിതല വാർപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി പുഴയിൽ പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം പണിയുന്നത്. നാല് വർഷമായി പാലം പണിക്കിടെ നിരവധി പ്രതിബന്ധങ്ങളാണ് ഉണ്ടായത്. 2017 ലെ വെള്ളപ്പൊക്കത്തിൽ നേരത്തെ നിർമിച്ച പൈൽ ഒഴുകി പോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയുമാണ് സൃഷ്ടിച്ചത്. നാലു മാസം മുൻപ് പൂർത്തിയാവേണ്ടിയിരുന്ന പാലത്തിന്റെ നിർമ്മാണം കൊറോണ വ്യാപനത്തെ തുടർന്ന് വീണ്ടും നീണ്ട് പോവുകയും ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരിക്കുന്നത് ഇരിട്ടി ഉൾപ്പെടെ 7 പുതിയ പാലങ്ങളുമായാണ്. ഇതിനായി 366 കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്.