സേവിങ്സ് അക്കൗണ്ട് ബാങ്കുകളിൽ പുതിയ സമയ ക്രമീകരണം

സംസ്ഥാന ബാങ്ക് കമ്മിറ്റിയുടെ തീരുമാന പ്രകാരം സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്കുകളിലെ സന്ദർശന സമയം ക്രമീകരിച്ചു. ഒന്ന് മുതൽ അഞ്ച് വരെ നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവർക്ക് രാവിലെ 10 മണി മുതൽ 12.30 വരെയും 6 മുതൽ 9 വരെ 0 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് 1 മണി മുതൽ 4 മണി വരെയുമാണ് സമയ ക്രമീകരണം .
കണ്ടെയ്‌ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഒന്ന് മുതൽ അഞ്ച് വരെ നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവർക്ക് രാവിലെ 10 മണി മുതൽ 11.30 വരെയും 6 മുതൽ 9 വരെ 0 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് 11.30 മുതൽ 1 മണിവരെയുമാണ് സമയ ക്രമം. വായ്പ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല. പൊതുവായ അന്വേഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച സന്ദർശങ്ങൾ എന്നിവക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണിൽ ബന്ധപ്പെടാവുന്നതാണ്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിർദേശങ്ങൾ തുടരണമെന്ന് ജില്ലാ ലീഡ് ചീഫ് മാനേജർ അറിയിച്ചു.