കോവിഡ് രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ  .കോവിഡ് രോഗി മരിച്ചത് ചികിത്സ പിഴവ് കാരണമെന്നാണെന്ന് നേഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തിയ ടെലിഫോൺ സംഭാക്ഷണത്തിൽ പുറത്തു വന്നിരുന്നത് .ഫോർട്ട് കൊച്ചി സ്വദേശിയായ സി .കെ ഹാരിസാണ്
ഓക്സിജൻ കിട്ടാതെ മരിച്ചത് .വെന്റിലേറ്റർ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ കാരണം എന്നും രോഗിയെ വെന്റിലേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റാൻ സാധിക്കുമായിരുന്നുവെന്നും സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട് .ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടത് .