2020 ഐപിഎല്ലിലെ ആവേശം നിറഞ്ഞ കളിയായിരുന്നു പഞ്ചാബും മുംബൈയും തമ്മിലുള്ളത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു.എന്നാല്‍ പഞ്ചാബും ആറിന് 176 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.ഇത് സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും അഞ്ച് റണ്‍സ് വീതം നേടി സമനില പാലിച്ച മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നതോടെ ആണ് ആവേശം നിറഞ്ഞത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നേടിയത് 11 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നാല് പന്തില്‍ വിജയ റണ്‍സ് കുറിച്ചു.