ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസീനെഗറിതാ കണ്ണൂരിലും

അമേരിക്കൻ വ്യവസായിയും യുവാക്കളുടെ ഇഷ്ടതാരവുമായ അർണോൾഡ് ഷ്വാർസീനെഗറിനെ നിർമിച്ച് തന്റെ ജിംനേഷ്യയിൽ സ്ഥാപിച്ചിരിക്കുകയാണ് കമ്പിൽ സ്വദേശി അനൂപ്.

170 കിലോയോളം ഭാരമുള്ള ഈ പ്രതിമ രണ്ട് ഭാഗങ്ങളായാണ് അദ്ദേഹം പണിതുയർത്തിയത്.ലോക്കഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ഇങ്ങനൊരു ശ്രമം നടത്തിയതെന്നും അദ്ദേഹം പ്രൈം 21 ന്യൂസിനോട് പറഞ്ഞു.കമ്പി,സിമന്റ് ജില്ലിപ്പൊടി എന്നിവ ഉപയോഗിച്ചാണ് ഈ പ്രതിമ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.